സ്റ്റാര്‍ പദവി ലഭിക്കാത്ത ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും

Bevco takes back plastic liquor bottles; over 80 tons of bottles returned

അഡീഷണല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇന്നലെ എക്‌സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

സ്റ്റാര്‍ പദവി ലഭിക്കാത്ത ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. 32 ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നിഷേധിച്ചതോടെ ഈ ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സ് റദ്ദാക്കും. 290 ഹോട്ടലുകളാണ് സ്റ്റാര്‍ പദവിക്ക് അപേക്ഷ നല്‍കിയത്.


പരിശോധനയില്‍ 32 ബാറുകള്‍ക്കാണ് സ്റ്റാര്‍ പദവി ലഭിക്കാത്തത്. ഇതുസംബന്ധിച്ച് അഡീഷണല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇന്നലെ എക്‌സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സ്റ്റാര്‍ പദവിക്കായി അപേക്ഷ നല്‍കിയിട്ടും പരിശോധനയില്‍ യോഗ്യത നേടാത്ത 32 ഹോട്ടലുകള്‍ക്കാണ് സ്റ്റാര്‍ പദവി നിഷേധിച്ചത്. എന്നാല്‍ ഈ ഹോട്ടലുകളിലെ ബാറുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ച്ച് 30 വരെയാണ് നിലവില്‍ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചിരിക്കുന്നത്. പഞ്ചനക്ഷത്ര പദവി ലഭിക്കാത്ത ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സ് റദ്ദാക്കുമെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുക.

Tags