എല്‍പിഎസ്ടി സമരസമിതിയുമായി ചര്‍ച്ചക്ക് തയ്യാറായി സര്‍ക്കാര്‍;വളർമതി ആശുപത്രിയിൽ നിരാഹാരം തുടരുന്നു
നിരാഹാരത്തിന്റെ കാര്യത്തില്‍ തീരുമാനം ചര്‍ച്ചയ്ക്ക് ശേഷം എന്ന് എസ് വളര്‍മതി അറിയിച്ചു
തിരുവനന്തപുരം: എല്‍പിഎസ്ടി സമരസമിതിയുമായി ചര്‍ച്ചക്ക് തയ്യാറായി സര്‍ക്കാര്‍. ഉദ്യോഗാര്‍ത്ഥികളുമായി വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുടെ ഇടപെടലാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.
നിരാഹാരത്തിന്റെ കാര്യത്തില്‍ തീരുമാനം ചര്‍ച്ചയ്ക്ക് ശേഷം എന്ന് എസ് വളര്‍മതി അറിയിച്ചു.22 ദിവസമായി നിരാഹാര സമരം തുടരുന്ന സമര സമിതി നേതാവ് വളര്‍മതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും നിരാഹാരം തുടരുന്ന സമരനേതാവ് വളര്‍മതിയുടെ ആരോഗ്യനില പരിശോധിക്കാനായി നേരത്തേ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചിരുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചത്.എന്നാല്‍, വളര്‍മതിയുടെ നിരാഹാര സമരത്തില്‍ ബലപ്രയോഗത്തിലൂടെ ആരോഗ്യവകുപ്പ് ഒന്നും ചെയ്യിലെന്നും അവരുടെ ഇംഗിതത്തിന് അനുസരിച്ച് മാത്രമേ ആരോഗ്യവകുപ്പ് തുടര്‍ കാര്യങ്ങള്‍ ചെയ്യുവെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ മുരളിധരന് അറിയിച്ചു.
.jpg)

