സർക്കാർ ജനങ്ങളെ കബളിപ്പിച്ചു : ജനങ്ങളെ സൂക്ഷിച്ചോ കറണ്ട് ചാർജ് ഇരട്ടിയാകുന്നു

kceb
kceb

ഇനി മുതൽ വൈദ്യുതി ഉപഭോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ എല്ലാവരും ശ്രദ്ധിക്കുന്നത് നന്നായിരിക്കും . വൈദ്യുത ചാർജ് ഇരട്ടിയാക്കി ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കാൻ പിണറായ് സർക്കാർ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി .

രണ്ടാഴ്ച കഴിഞ്ഞാൽ ഉണ്ടാകുന്നത് കനത്ത നിരക്കു വർധനയാണെന്നതാണ് പുതുതായി പുറത്തു വരുന്ന റിപ്പോർട്ട് . നിലവിലെ താരിഫ് കാലാവധി ജൂൺ 30 ന് അവസാനിച്ച പശ്ചാത്തലത്തിലാണ് പുതിയ താരിഫ് പരിഷ്ക്കരണം നിലവിൽ വരുന്നത് .പുതിയ താരിഫിന് കോടതി സ്‌റ്റേ ഒഴിഞ്ഞ സാഹചര്യത്തിൽ ഒക്ടോബർ ആദ്യ ദിനം തന്നെ പുതിയ താരിഫ് നിലവിൽ വരും .ചാർജ് വർധനക്ക് അനുമതി തേടി കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു . വ്യവസായികൾ ഇതിന് സ്റ്റോപ്പേജ് എന്ന നിലയിൽ ഹൈക്കോടതിയെ സമീപിച്ചു .

 ഈ ഹർജിയിൽ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിധി വന്നത് . വർധന ഹൈക്കോടതി പൂർണ്ണമായും തടഞ്ഞിട്ടില്ല . ഒരു യൂണിറ്റിന് 40 പൈസ വെച്ച് വർധിപ്പിച്ച് നാലു വർഷം കൊണ്ട് 1. 05 രൂപ വർധനവ് വരുത്തണമെന്നതാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം . ഇതിലിൽ താഴെയായിരിക്കും കമ്മീഷൻ പ്രഖ്യാപിക്കുന്നത് . ചാർജ് വർധന ഉണ്ടാവില്ലെന്ന മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ഉറപ്പു നൽകലാണ് ഇവിടെ പൊള്ളയായ പാഴ് വാക്കാവുന്നത് .

Tags