എസ്.ഐ.ആര് തെറ്റെങ്കില്‍ ഗോവിന്ദന് മാഷ് രാജിവെക്കുക ; എംഎല്‍എ ടി കെ ഗോവിന്ദന്റെ ഓഫീസിന് മുന്നിലെ ഫ്ലെക്സ് പൊലീസ് നീക്കം ചെയ്തു
തളിപ്പറമ്പ് ചിറവക്ക് ഹാപ്പിനസ് സ്ക്വയറിലെ ടി.കെ. ഗോവിന്ദന് എം എല്‍ എ യുടെ ഓഫീസിന് മുന്നിലാണ് ഞായറാഴ്ച രാവിലെയോടെ ഫ്ലെക്സ് ബോര്‍ഡ് കണ്ടത്
തളിപ്പറമ്പ് എംഎല്‍എ ടി കെ ഗോവിന്ദന്റെ ഓഫീസിന് മുന്നിലെ ഫ്ലെക്സ് ബോര്‍ഡ് പൊലീസെത്തി നീക്കം ചെയ്തു. എസ്.ഐ.ആര് തെറ്റെങ്കില്‍ ഗോവിന്ദന് മാഷ് രാജിവെക്കുക എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.
തളിപ്പറമ്പ് ചിറവക്ക് ഹാപ്പിനസ് സ്ക്വയറിലെ ടി.കെ. ഗോവിന്ദന് എം എല്‍ എ യുടെ ഓഫീസിന് മുന്നിലാണ് ഞായറാഴ്ച രാവിലെയോടെ ഫ്ലെക്സ് ബോര്‍ഡ് കണ്ടത് .എസ്.ഐ.ആര് തെറ്റെങ്കില്‍ ഗോവിന്ദന് മാഷ് രാജിവെക്കുക' എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.
നിയമവിരുദ്ധമായാണ് ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിച്ചതെന്നും നടപടി ഉണ്ടാവണമെന്നും ടി.കെ. ഗോവിന്ദന് എംഎല്‍എ പറഞ്ഞു.
ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിച്ചത് ആരാണെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി ഫ്ലെക്സ് ബോര്‍ഡ് നീക്കം ചെയ്തു.തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
.jpg)


