ഗോവിന്ദച്ചാമി കേരളത്തിലെ സ്‌കൂളിലൊന്നും പഠിക്കുന്നില്ലല്ലോ,ജയില്‍ ചാട്ടം സംബന്ധിച്ച് തന്നോട് ചോദ്യം ചോദിച്ചിട്ട് കാര്യമില്ല: ചോദ്യത്തോട് വി ശിവന്‍കുട്ടി
തിരുവനന്തപുരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു സുരക്ഷാ വീഴ്ചയും ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം സംബന്ധിച്ച് തന്നോട് ചോദ്യം ചോദിച്ചിട്ട് കാര്യമില്ല. ഗോവിന്ദച്ചാമി കേരളത്തിലെ സ്‌കൂളിലൊന്നും പഠിക്കുന്നില്ലല്ലോയെന്നും വി ശിവന്‍കുട്ടി പ്രതികരിച്ചു. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് പ്രതിപക്ഷവും ബിജെപിയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കവെയാണ് മന്ത്രിയുടെ പ്രതികരണം.
tRootC1469263">കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഗോവിന്ദച്ചാമി ജയിൽ ചാടിയത് 20 ദിവസത്തെ ആസുത്രണത്തിന് ശേഷമെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പി. നിഥിൻ രാജ് പറഞ്ഞു. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാഹ്യ സഹായം ഗോവിന്ദച്ചാമിക്ക് ലഭിച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണ്.
.jpg)


