ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം ; അന്വേഷണ സംഘം സഹതടവുകാരുടെ മൊഴിയെടുക്കും

Govindachami on remand; He was again imprisoned in Kannur Central Jail
Govindachami on remand; He was again imprisoned in Kannur Central Jail

ഇന്നലെ ജയില്‍ ഉദ്യോഗസ്ഥരുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിരുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി ചാടിപ്പോയ കേസില്‍ അന്വേഷണസംഘം സഹ തടവുകാരുടെ മൊഴിയെടുക്കും. ഇന്നലെ ജയില്‍ ഉദ്യോഗസ്ഥരുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിരുന്നു. ജയില്‍ ചാടാനുള്ള ഒന്നര മാസത്തെ ആസൂത്രണത്തില്‍ സഹതടവുകാരില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചോ എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുക.

tRootC1469263">


അതേസമയം, ജയില്‍ ചാട്ടത്തില്‍ ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും. ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് മുഖ്യമന്ത്രി വിളിച്ച അവലോകനയോഗത്തില്‍ ജയില്‍ മേധാവി വ്യക്തമാക്കിയിരുന്നു. നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി എടുത്തത്.

Tags