ആർ എസ് എസ് ആണോ ഭരണഘടനയാണോ വലുതെന്ന് ഗവർണർ തീരുമാനിക്കണം : ബിനോയ് വിശ്വം

Governor should decide whether RSS or Constitution is bigger: Binoy Vishwam
Governor should decide whether RSS or Constitution is bigger: Binoy Vishwam

കണ്ണൂർ: ആർ എസ് എസ് ആണോ ഭരണഘടനയാണോ വലുതെന്ന് ഗവർണർ തീരുമാനിക്കണമെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.  കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന ഗവർണർ രാജേന്ദ്ര അർലേക്കറുടെ കടുംപിടിത്തം അങ്ങേയറ്റം ഭരണഘടനാവിരുദ്ധമാണ്. അദ്ദേഹം ആ നിലപാടിൽ ഉറച്ച് നിൽക്കുന്നെങ്കിൽ അത് തെറ്റാണ്. 

tRootC1469263">

ഗവർണർ പദവി തന്നെ ആവശ്യമില്ലാത്ത നിലയിലേക്ക് പോയികൊണ്ടിരിക്കുകയാണ്. ആ പദവി നാൾക്കു നാൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയാണ്. ഗവർണർമാർ രാഷ്ട്രീയ ചട്ടുകമായി അധപതിക്കുകയാണ്.രാഷ്ട്രീയ വടംവലിക്കുള്ള പദവിയായി ഗവർണർ പദവിയായി കാണരുത്. ഭരണഘടനാമൂല്യങ്ങളെ തള്ളിക്കളയുന്ന നിലപാട് സ്വീകരിക്കുന്നതിനോട് ഒരു ഇന്ത്യക്കാരനും യോജിക്കാനാവില്ല. രാജ് ഭവനെ ബിജെപിയുടെ ക്യാമ്പ് ഓഫീസാക്കി മാറ്റരുത്. ഭാരതമാതാവ് എന്ന സങ്കല്പം ഇന്ത്യക്കാർക്കെല്ലാം ആവേശം നൽകുന്ന പ്രതീകമാണ്. 

പക്ഷെ ആ ഭാരതാംബയ്ക്ക് ആർ എസ് എസ് കൽപ്പിക്കുന്ന മുഖച്ഛായ വേണമെന്നും ആർ എസ് എസ് ശാഖയിൽ ഉയർത്തുന്ന കൊടി ഭാരതമാതാവ് പിടിക്കണമെന്നും ആ മാതാവിന്റെ സിംഹാസനം ഒരു സിംഹമാകണമെന്നും ആ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കറിയാത്ത ഇന്ത്യയുടേതല്ലാത്ത ഭൂപടം വേണമെന്നുമുള്ള പിടിവാശിയൊന്നും രാജ്യം അംഗീകരിക്കില്ല. ഇന്ത്യൻ ഭരണഘടനയിൽ വ്യക്തമായി പറയുന്നുണ്ട് ഇന്ത്യയുടെ ഭൂപടമെന്താണെന്ന്. അതല്ല രാജ്ഭവനിൽ ഗവർണർ ചൂണ്ടികാണിച്ച ഭൂപടം. 

ഇന്ത്യുടെ ദേശീയപതാകയല്ല അവിടെയുണ്ടായിരുന്നത്. അത്തരത്തിൽ ആർ എസ് എസിന്റെ സങ്കല്പത്തിലുള്ള ഭാരതമാതാവിന്റെ മുന്നിൽ പൂക്കളർപ്പിക്കാൻ നിർബന്ധിതമാക്കിയ സാഹചര്യത്തിലാണ് മന്ത്രി പി പ്രസാദിന് ചടങ്ങ് ബഹിഷ്ക്കരിക്കേണ്ടി വന്നത്. ആർ എസ് എസിന് ഇഷ്ടമില്ലാത്തതും ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിത്വവുമായ ജവഹർ ലാൽ നെഹ്റു കൃത്യമായി പറയുന്നുണ്ട് ആരാണ് ഭാരതമാതാവെന്ന്. ഭാരത് മാതാ കീ ജയ് എന്ന് പറയുമ്പോൾ ഭാരതത്തിലെ എല്ലാ  ചരാചരങ്ങൾക്കുമാണ് ജയ് വിളിക്കുന്നത്. ആ ഉദാത്തഗംഭീരമായ നിർവചനം കമ്മ്യുണിസ്റ്റ് പാർട്ടി എന്നും ഓർക്കുന്നു. ആ നിർവചനം വായിക്കാൻ ഗവർണറോട് സിപിഐ അഭ്യർത്ഥിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

Tags