ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കേന്ദ്ര സർക്കാരിനും നോട്ടീസ്

ബില്ലുകൾ ഒപ്പിടാതെ വൈകിപ്പിക്കുന്നതിനെതിരെയാണ് കേരളം ഹരജി നല്‍കിയത്. എട്ട് ബില്ലുകളിൽ ഗവർണർ തീരുമാനമെടുത്തിട്ടില്ല, മൂന്ന് ബില്ലുകളിൽ രണ്ട് വർഷത്തിൽ കൂടുതലായി അടയിരിക്കുന്നു, മൂന്ന് ബില്ലുകൾ പിടിച്ചു വെച്ച് ഒരു വർഷത്തിലേറെയായി...എന്നിങ്ങനെ കാലതാമസം എണ്ണിപ്പറഞ്ഞാണ് കേരളം സുപ്രിംകോടതിയിൽ ഹരജി സമർപ്പിച്ചത്.
ഗവർണർ സുപ്രധാന ബില്ലുകൾ ഒപ്പിടാൻ വൈകുന്നതിനാൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്ന ഗവർണർ കേരളത്തിലെ ജനങ്ങളോടും നിയമസഭ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് കാട്ടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേക അനുമതി ഹരജിയും സമർപ്പിച്ചിട്ടുണ്ട്. നേരത്തെ തമിഴ്‌നാടും പഞ്ചാബും സമർപിച്ച ഹരജിയിൽ ബില്ലുകളിൽ ഗവർണർമാർ തീരുമാനം എടുക്കാൻ വൈകുന്നതിനെതിരെ സുപ്രിംകോടതി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.