തുറന്ന സംവാദത്തിന് സജ്ജമാണ് സർക്കാർ; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി

cm-pinarayi

 വികസനത്തെക്കുറിച്ച് തുറന്ന സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉറച്ച മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് വർഷത്തിനുള്ളിൽ എൽ ഡി എഫ് സർക്കാർ നടപ്പിലാക്കിയ വികസനങ്ങളുടെ കണക്കുകൾ വ്യക്തമായി കാണിച്ചു കൊണ്ടാണ് മുഖ്യമന്ത്രി എന്നാൽ ഇനി ഇതിൽ സംവാദം ആയാലോ എന്ന് ഫേസ്ബുക്കിലൂടെ കുറിച്ചത്. എൽഡിഎഫ് സർക്കാരിന്റെ റിപ്പോർട്ട് കാർഡടക്കം പോസ്റ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. നവകേരളത്തിന്റെ നട്ടെല്ലായ പത്ത് വർഷത്തിൽ സർക്കാർ വികസനം മുന്നോട്ട് വച്ച് നടപ്പിലാക്കിയ ഓരോ മേഖലയും തരം തിരിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്.

 ജൂൺ ഒന്ന് മുതൽ സർക്കാർ സ്കൂളുകൾ ഹൈടെക്ക് ആക്കിയ ശേഷം തുറന്നു, ചരിത്രത്തിലാധ്യമായി സ്കൂൾ തുറക്കും മുമ്പ് തന്നെ കുട്ടികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും ലഭ്യമാക്കി. സംസ്ഥാനത്ത് യുവാക്കൾക്ക് മുതൽക്കൂട്ടായി 8000-ത്തിലധികം സ്റ്റാർട്ട് അപ് തുടങ്ങിയതും ഈ എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്താണ്. മാലിന്യ സംസ്കരണത്തിന് ലോകത്തിൽ തന്നെ ഉത്തമ ഉദാഹരണമായി കേരളം മാറി. സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന ചൂഷണങ്ങൾക്ക് കൃത്യമായി നടപടി എടുക്കാനും ഒപ്പം ചേർത്ത് നിർത്താനും ഈ സർക്കാർ എന്നും കൂടെയുണ്ട്.

സംസ്ഥാനത്ത് യുവാക്കൾക്ക് മുതൽക്കൂട്ടായി 8000-ത്തിലധികം സ്റ്റാർട്ട് അപ് തുടങ്ങിയതും ഈ എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്താണ്. മാലിന്യ സംസ്കരണത്തിന് ലോകത്തിൽ തന്നെ ഉത്തമ ഉദാഹരണമായി കേരളം മാറി. സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന ചൂഷണങ്ങൾക്ക് കൃത്യമായി നടപടി എടുക്കാനും ഒപ്പം ചേർത്ത് നിർത്താനും ഈ സർക്കാർ എന്നും കൂടെയുണ്ട്.
ജീവാമൃതം പദ്ധതിക്കായിഈ കഴിഞ്ഞ പത്ത് വർഷത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിൽ നിന്നും ചിലവഴിച്ചത് 8,500 കോടി രൂപയാണ്. പാലത്തിന്റെ അഭാവത്തിൽ ​ഗതാ​ഗത തടസ്സം നേരിടുകയും, യാത്രാക്ലേശം അനുഭവിക്കുകയും ചെയ്യുന്ന പ്രദേശങ്ങളിൽ പാലങ്ങൾ നിർമിച്ചു, ഇതിനോടകം 200-ലധികം പാലങ്ങളാണ് സർക്കാർ പൂർത്തിയാക്കിയത്.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ നേരിട്ടൊരു സംവാദം ഉണ്ടാകുമോ എന്ന ആകാംഷയാണ് ഈ പോസ്റ്റിലൂടെ ഉണ്ടായിരിക്കുന്നത്. എന്നാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവാദത്തിന് ക്ഷണിച്ചാൽ പോര, സമയവും തിയതിയും തീരുമാനിക്കണമെന്നും പ്രതിപക്ഷ നേതാവ് അവിടെ എത്തുമെന്നുമാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്.