‘സംസ്ഥാന സർക്കാർ കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചുമാറ്റുന്നു; , മാറേണ്ട സമയം ആണിത് ’: രാജീവ് ചന്ദ്രശേഖർ
വികസിത കേരളം കൺവെൻഷൻ മുന്നോട്ട് വച്ചത് മാറാത്തത് ഇനി മാറും എന്ന മുദ്രാവാക്യം ആണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സർക്കാർ വാർഷികത്തിന് തങ്ങളെ ആരെയും ക്ഷണിച്ചില്ല.
സംസ്ഥാന സർക്കാർ കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചുമാറ്റുന്നു. ആഘോഷിക്കേണ്ട സമയം അല്ല. മാറേണ്ട സമയം ആണ്. ആഘോഷിക്കാൻ എന്താണ് ഉള്ളത്. ആശാ പ്രവർത്തകരോ സിപിഒ ഉദ്യോഗാർത്ഥികളോ കർഷകരോ ആഘോഷിക്കുന്നതായി കാണുന്നില്ല. 26 ന് ബിജെപി ജനങ്ങൾക്ക് മുന്നിൽ പോയി സർക്കാർ എന്ത് ചെയ്തില്ല എന്ന് പറയും.
tRootC1469263">ബിന്ദു മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകി 15 ദിവസം ആയി ഒന്നും ചെയ്തില്ല. ആഭ്യന്തരമന്ത്രി അല്ലെ രാജിവയ്ക്കേണ്ടത്. അതേസമയം ദേശീയപാത തകർന്നതിൽ വ്യക്തമായ മറുപടി പറയാതെ രാജീവ് ചന്ദ്രശേഖർ ഒഴിഞ്ഞുമാറി. അത് കോൺട്രാക്ടർ നോക്കുമെന്നും പ്രതികരണം.
അതേസമയം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാൽ എംപി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷൈന് പാർട്ടിയിൽ അംഗത്വം നൽകും. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ സ്വതന്ത്രനായി ഷൈൻ ലാൽ മത്സരിച്ചിരുന്നു. 1483 വോട്ടുകളായിരുന്നു ഷൈൻ മണ്ഡലത്തിൽ നിന്ന് നേടിയത്.
.jpg)


