15 വർഷം കഴിഞ്ഞിട്ടും ഓട്ടം നിർത്താതെ കെ എസ് ആർ ടി സി ബസുകൾ

ksrtc ordinary bus
ksrtc ordinary bus

പരിരക്ഷയില്ലാത്ത ബസുകള്‍ക്കുള്ള അപകട നഷ്ടപരിഹാരം കെഎസ്ആര്‍ടിസി തന്നെയാണ് നല്‍കേണ്ടത്

ഇൻഷൂറൻസ് ഇല്ലാതെയാണ് കെ എസ് ആർ ടി സി ബസുകൾ നിരത്തിലിറങ്ങുന്നത്. കെ എസ് ആർ ടി സിയുടെ ഉടമസ്ഥതയിലുള്ള ബസ്സുകളുടെ അയ്യായിരത്തിലധികം ബസ്സുകളിൽ കാൽ ഭാ​ഗം ബസ്സുകളും 15 വർഷം കഴിഞ്ഞവയാണ്. ഈ ബസുകള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തത്. പരിരക്ഷയില്ലാത്ത ബസുകള്‍ക്കുള്ള അപകട നഷ്ടപരിഹാരം കെഎസ്ആര്‍ടിസി തന്നെയാണ് നല്‍കേണ്ടത്. മോട്ടോര്‍വാഹന അപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ നിര്‍ദേശിക്കുന്ന നഷ്ടപരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ തുക നല്‍കണം. കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍നിന്നുള്ള തുക നഷ്ടപരിഹാരത്തിന് നല്‍കുന്നത് വലിയ സാമ്പത്തിക ബാധ്യതയാവും.

പരിവാഹന്‍ സൈറ്റില്‍ കെഎസ്ആര്‍ടിസിയുടെ പഴയ ബസുകളുടെ ആര്‍സി ക്യാന്‍സല്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം 15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് പുതുക്കിലഭിക്കില്ല. പക്ഷേ കെഎസ്ആര്‍ടിസിക്ക് കേരള സര്‍ക്കാര്‍ ഇതില്‍ ഇളവ് നല്‍കിയിട്ടുണ്ട്. പക്ഷേ പരിവാഹനില്‍ 15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കി നല്‍കിയാല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താനാവില്ല. നിലവില്‍ കെഎസ്ആര്‍ടിസി  വാഹനങ്ങള്‍ക്ക് കേരളത്തില്‍ ആര്‍ടി ഓഫീസുകളില്‍ പെര്‍മിറ്റ് പുതുക്കി നല്‍കുന്നുണ്ട്. പക്ഷേ ഓണ്‍ലൈന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കില്ല.

Tags

News Hub