കീം പ്രവേശനപരീക്ഷാഫീസ് കൂട്ടി സർക്കാർ

keam

തിരുവനന്തപുരം: കീം പ്രവേശന പരീക്ഷാഫീസ് കൂട്ടി സർക്കാർ. കേരളത്തിലെ വിവിധ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഒന്നിച്ച് ഫീസടയ്ക്കാമെന്ന വ്യവസ്ഥ കേരള പ്രവേശനപരീക്ഷാ കമ്മീഷണർ ഇത്തവണ ഒഴിവാക്കി. ഇതോടെ, വിദ്യാർഥികൾക്ക്‌ ഫീസിന്റെ ഭാരം കൂടും.

എൻജിനിയറിങ് (തുക രൂപയിൽ): 925, ബി-ഫാം: 925, ആർക്കിടെക്ചർ: 650, മെഡിക്കൽ: 650 എന്നിങ്ങനെയാണ് അപേക്ഷാഫീസ്. പട്ടികജാതിക്കാർക്ക് എൻജിനിയറിങ്ങിനും ബി-ഫാമിനും 400 രൂപ വീതവും ആർക്കിടെക്ചറിനും മെഡിക്കലിനും 650 രൂപ വീതവുമാണ് ഫീസ്.

tRootC1469263">

പട്ടികവർഗക്കാർക്ക് ഫീസില്ല. പല വിഷയങ്ങൾക്ക് ഒന്നിച്ച് അപേക്ഷിക്കണമെങ്കിൽ ഓരോന്നിനും പ്രത്യേകം ഫീസടയ്ക്കണം. ഇതു വിദ്യാർഥികൾക്കു ഭാരമാകും.

മുൻവർഷങ്ങളിൽ എൻജിനിയറിങ്ങിനും ബിഫാമിനും വെവ്വേറെ അപേക്ഷിക്കാൻ 875 രൂപയായിരുന്നു ഫീസ്. രണ്ടിനുംകൂടി അപേക്ഷിക്കാൻ 1125 രൂപയടച്ചാൽ മതിയായിരുന്നു. ആർക്കിടെക്ചറിനും മെഡിക്കലിനും വെവ്വേറെ അപേക്ഷിക്കാൻ 625 രൂപ വീതമായിരുന്നു. എൻജിനിയറിങ്, ബിഫാം, ആർക്കിടെക്ചർ എന്നിവയ്ക്ക് ഒന്നിച്ച് 1125 രൂപയടച്ചും അപേക്ഷിക്കാമായിരുന്നു. 1300 രൂപയടച്ചാൽ നാലു വിഷയങ്ങൾക്കും ഒന്നിച്ചും അപേക്ഷിക്കാമായിരുന്നു.

Tags