ഹരിതകർമ സേനാംഗങ്ങൾക്ക് സർക്കാരിൻറെ ഓണസമ്മാനം: ഓണം ബോണസ് 1500 രൂപയായി വർധിപ്പിച്ചു
Aug 21, 2026, 19:28 IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഹരിതകർമസേനാംഗങ്ങൾക്ക് ഓണം പ്രമാണിച്ച് നൽകി വരുന്ന ഉത്സവബത്ത വർധിപ്പിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ വർഷം ലഭിച്ച 1250 രൂപയിൽ നിന്ന് ഈ വർഷം1500 രൂപയായി ഉയർത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ശുപാർശ പരിഗണിച്ചാണ് സർക്കാർ നടപടി.
2026-ലെ ഓണം ഉത്സവബത്തയായി 1500 രൂപ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും അനുവദിക്കാനുള്ള യഥേഷ്ടാനുമതിയും ഉത്തരവിലൂടെ നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 37481 ഹരിതകർമസേനാംഗങ്ങൾക്ക് ഇതിൻറെ പ്രയോജനം ലഭിക്കും. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തരമായി തുക കൈമാറുന്നതിനുളള നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദേശമുണ്ട്.
.jpg)

