സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ക്ഷേമ പെന്‍ഷന്‍ ; വിമര്‍ശനവുമായി സിഎജി
Sep 14, 2023, 16:22 IST

സാമൂഹിക സുരക്ഷാ പെൻഷൻ സംബന്ധിച്ച് സിഎജിയുടെ രൂക്ഷ വിമർശനം. അപേക്ഷ സമർപ്പിക്കാത്തവർക്കു പോലും പെൻഷൻ നൽകി. സർവീസ് പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കും സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിച്ചു എന്നും റിപ്പോർട്ടിൽ
പറയുന്നു. നിർബന്ധിത സർട്ടിഫിക്കറ്റുകൾ ഇല്ലാതെ ഗുണഭോക്താക്കളെ അംഗീകരിച്ചു എങ്ങനെ സർവീസ് പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കും പോലും സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിച്ചു എന്നാണ് സിഎജിയുടെ ചോദ്യം.കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ അക്കൗണ്ടിംഗ് രീതികൾക്കെതിരെയും സിഎജി വിമർശനം ഉയർത്തിയിട്ടുണ്ട്