സാമ്പത്തിക പ്രതിസന്ധിക്കിടെ 24 പുതിയ ടൊയോട്ട ഇന്നോവ കാറുകൾ വാങ്ങാൻ സർക്കാർ തീരുമാനം; ചെലവ് 9.6 കോടി രൂപ

Government decides to purchase 24 new Toyota Innova cars amid economic crisis; cost Rs 9.6 crore

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി 24 പുതിയ ടൊയോട്ട ഇന്നോവ കാറുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകി. മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും ഉൾപ്പെടെ 22 കാറുകളും, സംസ്ഥാനത്ത് എത്തുന്ന അതിഥികൾക്കായി രണ്ട് കാറുകളുമാണ് വാങ്ങുന്നത്. ഇന്നോവയുടെ ഏറ്റവും പുതിയ മോഡൽ കാറുകളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ജനറൽ അഡ്മിനിസ്ട്രേഷന്റെ പ്രോട്ടോകോൾ വിഭാഗമാണ് പുതിയ കാറുകൾ വാങ്ങുന്നതിനായി ഉത്തരവിറക്കിയിരിക്കുന്നത്. ഇതിനായി ഏകദേശം 9 കോടി 60 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. നിലവിലുള്ള വാഹനങ്ങൾക്ക് കാലപഴക്കം വന്നിട്ടുണ്ടെന്നും പലവണ്ടികളും നിരന്തരം കേടാകുന്നതായി മന്ത്രിമാർ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിരുന്നുവെന്നും ചൂണ്ടിക്കാണിച്ചാണ് പുതിയ നടപടി. പല മന്ത്രിമാരും ഇതിനെത്തുടർന്ന് സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതരായിരുന്ന സാഹചര്യത്തിലാണ് പുതിയ കാറുകൾ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.

Tags