അട്ടക്കുളങ്ങരയില്‍ ഗവണ്‍മെന്റ് സെന്‍ട്രല്‍ ഹൈസ്‌കൂള്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ സംഭവം ; അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് കോര്‍പ്പറേഷനാണെന്ന് വി ശിവന്‍കുട്ടി
വി വി രാജേഷ് രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.
തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ ഗവണ്‍മെന്റ് സെന്‍ട്രല്‍ ഹൈസ്‌കൂള്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണതില്‍ മേയര്‍ വിവി രാജേഷിന് മറുപടിയുമായി മുന്‍മന്ത്രി വി ശിവന്‍കുട്ടി. മേയര്‍ വസ്തുതയറിയാതെ സംസാരിക്കുകയാണെന്നും അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് കോര്‍പ്പറേഷനാണെന്നും വി ശിവന്‍കുട്ടി
വി വി രാജേഷ് രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. താന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ഈ കെട്ടിടത്തെക്കുറിച്ച് പരാതിയൊന്നും കിട്ടിയില്ല. അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട ഉത്തരവാദിത്തം കോര്‍പ്പറേഷനാണുള്ളതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. 14 ലക്ഷം രൂപ മുടക്കി മെയിന്റനന്‍സ് നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായിരുന്നു അത് ചെയ്തിരുന്നത്. കെട്ടിടം പൊളിഞ്ഞ് വീണത് ?ഗൗരവമായ വിഷയമാണെന്ന് അദേഹം പറഞ്ഞു.
കെട്ടിടം അണ്‍ഫിറ്റാണോയെന്ന് പറയേണ്ടത് കോര്‍പ്പറേഷനാണ്. അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് കോര്‍പ്പറേഷന്‍ കൊടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കേണ്ടത് അവരാണ്. അപകടകരമായ എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമേ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയൂ. കെട്ടിടം പൊളിച്ചുനീക്കേണ്ട ഉത്തരവാദിത്തം കോര്‍പ്പറേഷനാണ്. താന്‍ മന്ത്രിയായിരുന്ന കാലത്ത് കെട്ടിടത്തിന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കി.
കെട്ടിടം തകര്‍ന്ന് വീണതില്‍ സമ?ഗ്രമായ അന്വേഷണം വേണമെന്ന് വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. കാലാഹരണപ്പെട്ട കെട്ടിടം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മൂന്ന് കോടി രൂപ മുടക്കി നവീകരിച്ചതാണെന്നും സംഭവത്തില്‍ വി ശിവന്‍കുട്ടി മറുപടി പറയണമെന്നും മേയര്‍ വിവി രാജേഷ് ആവശ്യപ്പെട്ടിരുന്നു. അശാസ്ത്രീയ നിര്‍മ്മാണത്തെപ്പറ്റിയും പണം ചിലവഴിച്ചതിനെപ്പറ്റിയും സമഗ്രമായ അന്വേഷണം വേണമെന്നും മേയര്‍ ആവശ്യപ്പെട്ടിരുന്നു
.jpg)

