കൊച്ചി വിമാനത്താവളത്തിലെ ബാർ ലൈസൻസ് സർക്കാർ റദ്ദാക്കി; വി. ശ്രീറാം അനുവദിച്ച അനുമതിയാണ് പിൻവലിച്ചത്

Government cancels bar license at Kochi airport; permission granted by V. Sriram withdrawn

തിരുവനന്തപുരം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (CIAL) ബാറിന് നൽകിയ ലൈസൻസ് സംസ്ഥാന സർക്കാർ റദ്ദാക്കി. മുൻ എക്സൈസ് കമ്മീഷണർ വി. ശ്രീറാം സാംബശിവ റാവുവാണ് മുൻപ് ബാറിന് പ്രവർത്തനാനുമതി നൽകിയിരുന്നത്. വിമാനത്താവളത്തിലെ ടെർമിനൽ 3-യുടെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എയർലോഞ്ച് ബാറിന് രണ്ട് ലക്ഷം രൂപ ഫീസ് ഈടാക്കിക്കൊണ്ടായിരുന്നു ലൈസൻസ് അനുവദിച്ചിരുന്നത്.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിലവിലെ ലൈസൻസ് നടപടി പിൻവലിച്ചിരിക്കുന്നത്. ബാർ ഉടമകൾ ഫീസായി അടച്ച രണ്ട് ലക്ഷം രൂപ അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് തിരികെ നൽകും. സംസ്ഥാന സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിച്ചതിന് ശേഷം ചട്ടങ്ങൾക്ക് വിധേയമായി വീണ്ടും ലൈസൻസിനായി അപേക്ഷിക്കാമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം, നവംബർ 30-ഓടെ സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിക്കും. പുതിയ നയം നിലവിൽ വരുന്നത് വരെ ബാർ ലൈസൻസുകളുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടികളും ഉണ്ടാകരുതെന്ന് ജോയിന്റ് എക്സൈസ് കമ്മീഷണർമാർക്കും ജില്ലാ എക്സൈസ് കമ്മീഷണർമാർക്കും സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്.

Tags