ഏഷ്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യം : മുഖ്യമന്ത്രി
കൊച്ചി : ഏഷ്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ട്രാവൽ ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ കോൺക്ലേവും 75ാം വാർഷികവും ഗോകുലം പാർക്ക് ആൻഡ് കൺവെൻഷൻ സെൻററിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ വ്യോമഗതാഗത കേന്ദ്രമാക്കി മാറ്റും. പൈലറ്റ് പരിശീലന കേന്ദ്രം ഉൾപ്പെടെ 27 ഏവിയേഷൻ പദ്ധതികൾ തയാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ട്രാവൽ ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ആർ. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ടി.ജെ വിനോദ് എം.എൽ.എ, കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ, ഇന്ത്യ ഗവൺമെന്റ് ടൂറിസം മന്ത്രാലയം റീജനൽ ഡയറക്ടർ ഡി. വെങ്കിടേശൻ, ഇന്ത്യ ഗവൺമെൻറ് ടൂറിസം മന്ത്രാലയം പ്രിൻസിപ്പൽ ഐ.എച്ച്.എം ഡോ. ടി. അനന്തകൃഷ്ണൻ, ട്രാവൽ ഏജന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ ചെയർപേഴ്സൺ മറിയാമ്മ ജോസ്, ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ ഓണററി സെക്രട്ടറി അഷറഫ് നെല്ലിക്കുന്നൻ എന്നിവർ സംസാരിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ട്രാവൽ ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡൻറ് ആർ സുനിൽ കുമാർ മുഖ്യമന്ത്രിക്ക് കൈമാറി. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരുന്നു. ഇൻമെക് ചെയർമാൻ ഡോ. എൻ.എം ഷറഫുദ്ദീൻ, ഒമാൻ എയർ ഇന്ത്യൻ സബ് കോൺഡൻറ് റീജ്യണൽ വൈസ് പ്രസിഡൻറ് സുനിൽ വി.എ എന്നിവരെ ആദരിച്ചു. ട്രാവൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിൽ മികച്ച സേവനം നടത്തിയവർക്ക് പുരസ്കാരങ്ങൾ നൽകി.
.jpg)

