ഷുഹൈബ് വധക്കേസിൽ മാതാപിതാക്കളുടെ വാദം അംഗീകരിച്ച് സർക്കാർ :സ്പെഷ്യൽ പ്രൊസിക്യൂട്ടറായി അഡ്വ. കെ പത്മനാഭനെ നിയമിച്ചു

Kannur Shuhaib murder case; High Court orders stay of trial


കണ്ണൂർ: യൂത്ത് കോൺഗ്രസ് എടയന്നൂർ ബ്ളോക്ക് പ്രസിഡൻ്റ്ഷുഹൈബ് വധ കേസിൽ സ്പെഷ്യൽ പ്രൊസിക്യൂട്ടറായി അഡ്വ. കെ പത്മനാഭനെ  നിയമിച്ചു .ശുഹൈബിന്റെ മാതാപിതാക്കൾ  ഹൈകോടതിയിൽ നൽകിയ ഹർജിയിൽ  സർക്കാരിനോട് ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.തുടർന്നാണ് സർക്കാർ ഉത്തരവായത്. അഡ്വ. ടി ആസിഫലി മുഖേനയാണ് ശുഹൈബിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

Tags