'ഗര്‍ഭിണിയാക്കി ബന്ധത്തില്‍ നിന്ന് പിന്മാറി';സിഐക്ക് സസ്പെന്ഷന്
കേസ് അന്വേഷണത്തിന് ഹൈദരാബാദില്‍ പോയപ്പോഴും യുവതിയെ ഒപ്പം കൂട്ടിയതായും പരാതിയില്‍ പറയുന്നു
പത്തനംതിട്ട: വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറിയെന്ന യുവതിയുടെ പരാതിയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ (ഡിസിആര്‍ബി) സിഐ ടികെ വിനോദ് കൃഷ്ണനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന സമയത്ത് സിഐയും 28കാരിയായ യുവതിയും ഒപ്പം താമസിച്ചിരുന്നുവെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായും പരാതിയില്‍ പറയുന്നു.
കേസ് അന്വേഷണത്തിന് ഹൈദരാബാദില്‍ പോയപ്പോഴും യുവതിയെ ഒപ്പം കൂട്ടിയതായും പരാതിയില്‍ പറയുന്നു. ആദ്യ ഭാര്യയെ ഡിവോഴ്സ് ചെയ്ത ശേഷം വിവാഹം കഴിക്കാമെന്ന് ടി കെ വിനോദ് കൃഷ്ണ വാഗ്ദാനം നല്‍കിയിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു. വാഗ്ദാനം പാലിക്കപ്പെടാതായതോടെ മേലുദ്യോഗസ്ഥര്‍ക്ക് യുവതി പരാതി നല്‍കുകയായിരുന്നു. നിലവില്‍ ക്രിമിനല്‍ കേസ് വേണ്ടെന്ന നിലപാടിലാണ് യുവതി.
.jpg)


