ഗുണ്ടാ നേതാവ് സന്തോഷിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസ് ; കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് സൂചന

santhosh
santhosh

പിടിയിലായ രാജപ്പന്‍ എന്ന രാജീവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റു പ്രതികളെകുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്.

കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് സന്തോഷിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്തിയതായി പൊലീസ്. നിലവില്‍ പൊലീസ് സംശയിക്കുന്ന പ്രതികള്‍ക്ക് പുറമേ സോനു, സാമുവല്‍, കുളിര് എന്ന അഖില്‍ എന്നിവര്‍ക്കും കൊലപാതകത്തില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. അലുവ അതുല്‍, പ്യാരി, മൈന എന്ന ഹരി, രാജപ്പന്‍ എന്ന രാജീവ് എന്നിവരുടെ ഫോട്ടോ ആയിരുന്നു പൊലീസ് ആദ്യം പുറത്ത് വിട്ടത്.

എന്നാല്‍ ഇന്നലെ പിടിയിലായ രാജപ്പന്‍ എന്ന രാജീവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റു പ്രതികളെകുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. കൂടുതല്‍ അറസ്റ്റുകള്‍ ഇന്നുണ്ടായേക്കും. പ്രതികള്‍ക്ക് വാഹനം ഏര്‍പ്പാടാക്കി കൊടുത്ത കുക്കു എന്ന മനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളുടെ കൂട്ടാളികളെയും രാജീവിനൊപ്പം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു

Tags