വിവാദങ്ങൾക്ക് വിട : മാത്യു കുഴൽ നാടന് ക്ലീൻ ചീട്ട്

google news
Kuzhalnadan, MLA of Muvattupuzha

ഹരികൃഷ്ണൻ . ആർ 

കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽ നാടനെ തേടി ഒടുവിൽ നീതി എത്തി . കുഴൽ നടൻ്റെ ചിന്നക്കനാലിൻ്റെ റിസോർട്ടിന് ഹോം സ്റ്റേ ലൈസൻസ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പുതുക്കി നൽകി .

ഗുമസ്തൻമാരുടെ ഭാഗത്തു നിന്നു വന്ന വീഴ്ച കാരണമാണ് ലൈസൻസ് നൽകാൻ വൈകിയതെന്നാണ് പഞ്ചായത്ത് സെക്രട്ടറി ഇത് സംബന്ധിച്ച് നൽകിയ വിശദീകരണം. ഇതോടെ മാത്യു കുഴൽ നാടന്  കെട്ടിട നികുതി , വൈദ്യുതി ബിൽ എന്നിവയിൽ ഇനി മുതൽ ഇളവ് ലഭിക്കും .

അഞ്ച് വർഷത്തെ ലൈസൻസിന് നൽകിയ അപേക്ഷയിൽ ഡിസംബർ 31 വരെയാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത് . മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ ആരോപണമുന്നയിച്ച് എത്തിയ മാത്യു കുഴൽ നാടനെ റിസോർട്ട് നിയമ ലംഘനവുമായി ബന്ധപ്പെട്ട് സി.പി.എം കുടുക്കുകയായിരുന്നു .

വീണാ വിജയൻ മാസപ്പടി വിവാദത്തിൽ ഉൾപ്പെട്ടെങ്കിലും മാത്യു കുഴൽ നാടനെ ഒതുക്കി സി.പി.എം മുഖം രക്ഷിക്കുകയായിരുന്നു .

എറണാകുളം സി.പി.എം ജില്ലാ സെക്രട്ടറി  സി.എൻ മോഹനനെ രംഗത്തിറക്കി മാത്യു കുഴൽ നാടൻ്റെ വെല്ലുവിളിയെ മുഖ്യമന്ത്രി പിണറായി വിജയൻ വെട്ടുകയായിരുന്നു . മാത്രമല്ല മകളെ രക്ഷപ്പെടുത്തി മുഖം മിനുക്കാനും പിണറായി വിജയൻ മറന്നില്ല .

കുഴൽ നാടൻ്റെ ചിന്നക്കനാലിലെ റിസോർട്ട് ചട്ടം ലംഘിച്ചാണെന്ന ആരോപണവുമായി സി.എൻ മോഹനൻ രംഗത്തെത്തുകയായിരുന്നു .

തനിക്ക് കേരളത്തിൽ വീടില്ലെന്ന് കാട്ടി വില്ലേജ് ഓഫീസർക്ക് സത്യവാങ്ങ് മൂലം നൽകി റിസോർട്ട് നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചുവെന്നതായിരുന്നു ആരോപണം .

റിസോർട്ടല്ല ഗസ്റ്റ് ഹൗസ് ആണ് ചിന്നക്കനാലിൽ പ്രവർത്തിക്കുന്നുവെന്നതായിരുന്നു  സി.എൻ. മോഹൻ തുറന്നു വിട്ട വിവാദം .

എന്നാൽ ഇതെല്ലാം പൊള്ളയാണെന്നും ഗുമസ്തരുടെ ഭാഗത്ത് നിന്നും സംഭവിച്ച പാകപിഴയാണ് ഇതിനു പിന്നിലെന്നുമാണ് ഹോം സ്‌റ്റേ ലൈസൻസ് നൽകിയ പഞ്ചായത്ത് സെക്രട്ടറി ഇന്ന് നൽകിയ മറുപടി 

Tags