ഗെയ്‌ലിൽ എൻജിനീയർമാർക്ക് സുവർണ്ണാവസരം

job


ഇന്ത്യയിലെ മുൻനിര പൊതുമേഖലാ സ്ഥാപനമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് യുവ എൻജിനീയർമാരെ തേടുന്നു. രാജ്യത്തിന്റെ ഊർജ സുരക്ഷയിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഗെയ്‌ലിൽ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കെമിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലായി ആകെ 70 ഒഴിവുകളാണുള്ളത്.

tRootC1469263">

ഒഴിവുകളുടെ വിശദാംശങ്ങൾ

    ഇൻസ്ട്രുമെന്റേഷൻ: 21 ഒഴിവുകൾ
    കെമിക്കൽ: 17 ഒഴിവുകൾ
    ഇലക്ട്രിക്കൽ: 16 ഒഴിവുകൾ
    മെക്കാനിക്കൽ: 16 ഒഴിവുകൾ

യോഗ്യതയും പ്രായപരിധിയും

ബന്ധപ്പെട്ട എൻജിനീയറിങ് ശാഖകളിൽ (കെമിക്കൽ, പെട്രോ കെമിക്കൽ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, പ്രൊഡക്ഷൻ തുടങ്ങിയവ) കുറഞ്ഞത് 65% മാർക്കോടെ ബി.ടെക് അല്ലെങ്കിൽ തത്തുല്യ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

2026 മാർച്ച് 18 അടിസ്ഥാനമാക്കി 26 വയസ്സാണ് ഉയർന്ന പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. ഗേറ്റ് 2026 സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്. ഇതിനുശേഷം ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ സെലക്ഷൻ.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 60,000 – 1,80,000 രൂപ എന്ന ആകർഷകമായ പേ സ്കെയിലിലായിരിക്കും നിയമനം. ഡി.എ, കമ്പനി താമസ സൗകര്യം, ഗ്രൂപ്പ് ഇൻഷുറൻസ്, മെഡിക്കൽ സൗകര്യങ്ങൾ എന്നിവയ്ക്ക് പുറമെ ഗ്രാറ്റുവിറ്റി, പെൻഷൻ ആനുകൂല്യങ്ങളും ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2026 മാർച്ച് 18 വരെ ഗെയ്‌ലിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://gailonline.com വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് career@gail.co.in എന്ന ഇമെയിലിലോ 011-26172580 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Tags