റബര്‍ ബോര്‍ഡ് ആസ്ഥാനത്ത് നിന്ന് 43 ലക്ഷം രൂപയുടെ സ്വര്‍ണം മോഷണം പോയ സംഭവം ; പ്രതികളില്‍ ഒരാള്‍ പിടിയില്‍
Jun 23, 2026, 06:14 IST
ജനുവരി 19 നാണ് റബര്‍ബോര്‍ഡ് ആസ്ഥാനത്ത് മോഷണം നടന്നത്.
കോട്ടയം റബര്‍ബോര്‍ഡ് ആസ്ഥാനത്ത് മോഷണം നടത്തിയ സംഭവത്തില്‍ ഒരു പ്രതി പിടിയില്‍. മധ്യപ്രദേശ് അലിരാജ്പുര്‍ സ്വദേശി ദല്‍സിംഗ് മണ്ഡേലോയ് ആണ് പിടിയിലായത്.
ജനുവരി 19 നാണ് റബര്‍ബോര്‍ഡ് ആസ്ഥാനത്ത് മോഷണം നടന്നത്. അഞ്ച്‌പേരുടെ സംഘമാണ് മോഷണം നടത്തിയത്. ഇവരില്‍ നാല് പേരെ ഇനിയും പിടികൂടാനുണ്ട്. 43 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ആണ് റബര്‍ ബോര്‍ഡ് ആസ്ഥാനത്ത് നിന്ന് മോഷണം പോയത്.
.jpg)

