കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപ സ്വർണ്ണം കാണാതായി; മുന്‍ ഉദ്യോഗസ്ഥനിലേയ്ക്ക് അന്വേഷണം

Gold worth Rs 10 lakhs stored at Karipur police station goes missing; investigation into former officer underway

മലപ്പുറം: കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും പത്ത് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായി. വിവിധ കാലയളവുകളില്‍ കളഞ്ഞുകിട്ടിയതും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മറ്റും കണ്ടെത്തി സ്റ്റേഷനില്‍ ഏല്‍പ്പിച്ചതുമായ സ്വര്‍ണമാണ് ദുരൂഹ സാഹചര്യത്തില്‍ നഷ്ടപ്പെട്ടത്. സ്വര്‍ണാഭരണങ്ങള്‍ സ്റ്റേഷനില്‍ കാണാനില്ലെന്ന് കൊണ്ടോട്ടി എഎസ്പി മലപ്പുറം എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 2018 ന് മുമ്പും ശേഷവും വിവിധ സമയങ്ങളിലായി സ്റ്റേഷനില്‍ ലഭിച്ച സ്വര്‍ണാഭരണങ്ങളാണ് ഇത്തരത്തില്‍ അപ്രത്യക്ഷമായത്.

2026 ഫെബ്രുവരിയില്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം ആദ്യമായി സൂചിപ്പിച്ചത്. ഏതാണ്ട് പത്ത് ലക്ഷം രൂപയിലധികം വിലമതിക്കുന്ന ആഭരണങ്ങള്‍ പൊലീസ് സ്റ്റേഷന്റെ കസ്റ്റഡിയില്‍ നിന്ന് നഷ്ടപ്പെട്ടതിനെ ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്.

Tags