ഡയപ്പറില്‍ സ്വര്‍ണം കടത്തിയ സംഭവം; കുഞ്ഞിന്റെ അമ്മ നാല് ദിവസം മുമ്പ് നെടുമ്പാശ്ശേരിയില്‍ പിടിയില്‍
എട്ടുമാസം പ്രായമായ കുഞ്ഞടക്കം മൂന്നു കുട്ടികളെയുമായാണ് 34കാരൻ റാസൽഖൈമയിൽ നിന്ന് കരിപ്പൂരിൽ എത്തിയത്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍ ഡയപ്പറില്‍ ഒളിപ്പിച്ച നിലയിൽ ഒരു കോടിയുടെ സ്വർണ്ണം പിടികൂടിയ സംഭവത്തിലെ കുഞ്ഞിന്‍റെ അമ്മ 4 ദിവസം മുൻപ് രണ്ടു കോടിയുടെ സ്വർണവുമായി നെടുമ്പാശ്ശേരിയിൽ പിടിയിലായിരുന്നു എന്ന് റിപ്പോർട്ട്.
28കാരിയായ യുവതി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1.78 കിലോ സ്വര്‍ണവുമായാണ് പിടിയിലായത്. പൊന്നാനി സ്വദേശിയായ ഭര്‍ത്താവാണ് സ്വര്‍ണം ഒളിപ്പിച്ച് യാത്രയാക്കിയതെന്ന് യുവതി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് (ഡിആര്‍ഐ) മൊഴി നല്‍കിയിരുന്നു.
എട്ടുമാസം പ്രായമായ കുഞ്ഞടക്കം മൂന്നു കുട്ടികളെയുമായാണ് 34കാരൻ റാസൽഖൈമയിൽ നിന്ന് കരിപ്പൂരിൽ എത്തിയത്. കുഞ്ഞിന്‍റെ ഡയപ്പറിൽ നിന്നും പിതാവിന്‍റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലുമായാണ് ഒരു കോടിയുടെ സ്വർണ്ണം കണ്ടെടുത്തത്.
യുവതിയെ ചോദ്യം ചെയ്തതിലാണ് ഭർത്താവിനെ കുറിച്ചുള്ള വിവരവും ഡിആർഐ സംഘത്തിന് ലഭിച്ചത്. രണ്ടുപേരെയും വിശദമായി ചോദ്യംചെയ്തുവരികയാണ്.
.jpg)

