സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

Gold prices have risen sharply in the state; one paan of gold is worth Rs 1,06,880

‌‌
‌‌സംസ്ഥാനത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവില 1,11,000 കടന്നു. പവന് ഇന്നുണ്ടായ 800 രൂപയുടെ വർധനവാണ് സ്വർണവിലയെ 1,11,000 കടത്തിച്ചത്. 1,11,720 രൂപയാണ് ഇന്നത്തെ വിപണിവില. 100 രൂപയുടെ വർധനവാണ് ഗ്രാമിന് ഉണ്ടായത്. 13,965 രൂപയാണ് വിപണിവില.24 കാരറ്റ് സ്വർണത്തിനും വില കൂടി. പവന് 872 രൂപയാണ് കൂടിയത്. 1,21,880 രൂപയാണ് വിപണിവില. ഗ്രാമിന് 109 രൂപയാണ് വർധിച്ചത്. 15,235 രൂപയാണ് വിപണിവില.

ഒന്നര മാസത്തിന് ശേഷമാണ് സ്വർണവില ഇത്രയും ഉയരത്തിലെത്തുന്നത്. ജൂൺ 16നാണ് ഒടുവിൽ സ്വർണവില 1,11,000 കടന്നത്. ജൂൺ 18 മുതൽക്ക് 1,10,000ത്തിന് താഴെയായിരുന്നു സ്വർണവില നിന്നിരുന്നത്.ഇന്നലെ വൈകുനേരം ഉണ്ടായ ഉയർച്ചയോടെയാണ് ഒന്നരമാസത്തിന് ശേഷം സ്വർണവില 1,10,000 കടന്നത്. ഇതോടെ സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്നവർക്കും നിക്ഷേപമായി കണക്കാക്കി വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും നല്ല സമയം അടുത്തിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ വേഗത്തിലുള്ള മുന്നേറ്റമാണ് ഉണ്ടാകുന്നത്. തുടർച്ചയായ കുറച്ച് ദിവസങ്ങളിലെ ഇടിവിന് ശേഷമാണ് രാജ്യാന്തര വിപണിയിൽ സ്വർണവില വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഔൺസിന് 4,300 ഡോളർ എന്ന നിർണായക നിലവാരം മറികടന്നതോടെ ആഗോള വിപണിയിൽ വാങ്ങൽ സമ്മർദ്ദം വർധിച്ചു.

Tags