സ്വർണവിലയിൽ വീണ്ടും വൻ വർധന :പവന് 98,800
Dec 15, 2025, 11:30 IST
സ്വർണവിലയിൽ ഇന്ന് വീണ്ടും വൻ വർധന. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന്റെ വില 98,200 രൂപയിൽ നിന്ന് 98,800 രൂപയായി ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഒരു ഗ്രാം സ്വർണത്തിന്റെ വിലയിലും വർധന രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 12,350 രൂപയാണ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കിലെ വ്യതിയാനങ്ങളുമാണ് സ്വർണവില വർധനവിന് പ്രധാന കാരണം. ഈ വർഷം അവസാനിക്കുന്നതിന് മുൻപ് സ്വർണവില ഒരു ലക്ഷം കടക്കുമോ എന്ന ആകാംഷയിലാണ് സാമ്പത്തിക വിദഗ്ധരും ഉപഭോക്താക്കളും.
tRootC1469263">.jpg)


