സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

gold
gold

 സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 1000 രൂപ വർദ്ധിച്ച വിലയിൽ ഇന്ന് നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 360 രൂപയാണ് ഇന്ന് കുറഞ്ഞത്.

ഇന്ന് സ്വര്‍ണം ഗ്രാമിന് 45 രൂപയും  പവന് 360 രൂപയുമാണ് കുറഞ്ഞത്. 64,160 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില വീണ്ടും 8000 കടന്നു. 8,020 രൂപയാണ് ഇന്ന് ഒരു ഗ്രാമിന് നൽകേണ്ടത്. മാർച്ച് മാസം ആരംഭിച്ചതിന് ശേഷം രണ്ട് ദിവസത്തിനിടെ ആയിരം രൂപ വർദ്ധിച്ചിരുന്നത് ആദ്യമായായായിരുന്നു. ഇന്നലെയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വിപണിയെത്തിയത്.

അതേസമയം വെള്ളിവിലയും കുറഞ്ഞിട്ടുണ്ട്. 105.90 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നൽകേണ്ടത്. 1,05,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 

Tags