സംസ്ഥാനത്ത് സ്വർണവില വർധിച്ചു: പവന് 1,05,280 രൂപ

Gold prices increase in the state: Pawan is Rs. 1,05,280

  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,280 രൂപയിലെത്തി. ഗ്രാമിന് 10 രൂപയുടെ വര്‍ധനയോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,160 രൂപയായി. ഇന്നലെ പവന് 1,880 രൂപയുടെ കുത്തനെ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് നേരിയ വീണ്ടെടുപ്പ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വ്യതിയാനങ്ങളുമാണ് നിലവിൽ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. നിലവിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിൽ താഴെയായി തുടരുകയാണ്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,280 രൂപയിലെത്തി. ഗ്രാമിന് 10 രൂപയുടെ വര്‍ധനയോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,160 രൂപയായി. ഇന്നലെ പവന് 1,880 രൂപയുടെ കുത്തനെ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് നേരിയ വീണ്ടെടുപ്പ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വ്യതിയാനങ്ങളുമാണ് നിലവിൽ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. നിലവിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിൽ താഴെയായി തുടരുകയാണ്.

അമേരിക്കൻ തൊഴിൽ വിപണി കരുത്താർജിച്ചെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസം സ്വർണവില കുത്തനെ ഇടിയാൻ പ്രധാന കാരണമായത്. തൊഴിൽ വിപണി ശക്തമായതോടെ യു.എസ് കേന്ദ്രബാങ്ക് (ഫെഡറൽ റിസർവ്) ഉടൻ പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികളുമായി യു.എസ് കേന്ദ്രബാങ്ക് മുന്നോട്ടുപോകുന്നത് ഡോളർ കരുത്താർജിക്കാനും ബോണ്ട് യീൽഡ് വർധിക്കാനും ഇടയാക്കും. ഇത് വരും ദിവസങ്ങളിലും സ്വര്‍ണവിലയിൽ പ്രതിഫലിച്ചേക്കാം.

കഴിഞ്ഞ ഡിസംബർ 23-നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില പവന് ഒരു ലക്ഷം രൂപ കടന്നത്. തുടർന്ന് ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ള ഉയർന്ന റെക്കോർഡ് വില.

Tags