സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ വർദ്ധനവ്; പവന് 1040 രൂപ വർദ്ധിച്ചു
Sep 19, 2026, 12:06 IST
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ വർദ്ധനവ്. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതാണ് സ്വര്‍ണത്തിന് കരുത്തേകിയത്. എണ്ണവില കുറഞ്ഞത് പണപ്പെരുപ്പനിരക്കിന് അയവ് വരാന്‍ ഇടയാക്കുമെന്ന വിലയിരുത്തലാണ് ആഗോള തലത്തില്‍ സ്വര്‍ണവില ഉയരാന്‍ കാരണം.
കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചിരുന്നു. സാധാരണഗതിയില്‍ പലിശനിരക്ക് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ എണ്ണവില കുറഞ്ഞതാണ് സ്വര്‍ണത്തിന് അനുകൂലമായത്.
.jpg)

