സ്വർണവില വീണ്ടും കുതിക്കുന്നു ; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

Gold prices fall in the state; Pawan drops by Rs 600

 കൊച്ചി: സ്വർണവില ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നും കുതിച്ചുയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വിപണനം നടക്കുന്നത്. ഗ്രാമിന് 290 രൂപ കൂടി 14,220 രൂപയും പവന് 2,320 രൂപ കൂടി 1,13,760 രൂപയുമായി.

ഇന്നലെ പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കുറഞ്ഞിരുന്നു. 1,11,440 രൂപയായിരുന്നു പവൻ വില. തുടർച്ചയായ നാല് ദിവസം കൊണ്ട് 6,000 രൂപയിലധികം ഉയർന്ന ശേഷമാണ് ഇന്നലെ ചെറിയ ഇടിവുണ്ടായത്.

അന്താരാഷ്ട്ര മാർക്കറ്റിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 4,412.78 ഡോളറിലേക്ക് കുതിച്ചുയർന്നു. 51.75 ഡോളറാണ് ഇന്ന് കൂടിയത്. 1.19 ശതമാനമാണ് വർധന.

ഈ വർഷം ജനുവരി 29നാണ് സ്വർണം റെക്കോഡ് വിലയിലെത്തിയത്. ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില. പിന്നീട് ഗ്രാമിന് 12,845 രൂപയായും പവന് 1,02,760 രൂപയായും ഇടിഞ്ഞു. എന്നാൽ, യു.എസ്-ഇറാൻ സംഘർഷത്തിൽ അയവുവന്നതോടെ സ്വർണവില വീണ്ടും കുതിക്കുകയായിരുന്നു. 

Tags