സ്വർണ്ണ വില ഇടിയുന്നു; 2,280 രൂപ കുറഞ്ഞു, ഒരു പവൻ സ്വർണത്തിന് 1,20,640 രൂപ

Gold prices fall; down by Rs 2,280, one gold piece costs Rs 1,20,640

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്. ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി. രാജ്യാന്തര വിപണിയിലെ ട്രെൻഡാണ് വില കുറയാൻ വഴിയൊരുക്കിയത്. ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലുള്ള യുദ്ധത്തെ തുടർന്ന് ഏതാനും ദിവസംമുൻപ് 5,400 ഡ‍ോളറിന് മുകളിലേക്ക് കുതിച്ചുകയറിയ രാജ്യാന്തരവില, ഇപ്പോൾ 5,160 ഡോളറിലേക്ക് ഇടിഞ്ഞ പശ്ചാത്തലത്തിലാണ് കേരളത്തിലും വില കുറഞ്ഞത്.

tRootC1469263">

യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ ‘സുരക്ഷിത നിക്ഷേപം’ (സേഫ്-ഹാവൻ അസറ്റ്) എന്ന പെരുമയുമായി സ്വർണവില കുതിച്ചുകയറാറുണ്ട്. ഇതാണ് കഴിഞ്ഞവാരംവരെ സംഭവിച്ചതെങ്കിലും പിന്നീട് ട്രെൻഡ് മാറി. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതും ഗൾഫ് രാഷ്ട്രങ്ങൾക്കുമേലുള്ള ആക്രമണവും എണ്ണവില (ക്രൂഡ് ഓയിൽ) കുതിച്ചുകയറാൻ ഇടവരുത്തിയിട്ടുണ്ട്. എണ്ണവില കൂടിയതോടെ അമേരിക്കയിലടക്കം അവശ്യവസ്തുക്കളുടെ വിലയുമാണ് ഇനി കൂടുക.

Tags