സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; പവൻ വില 90,400 രൂപയിൽ, ഇനിയും ഇടിയുമെന്ന് സൂചന

Gold prices fall again in the state; Pawan price at Rs 90,400, indications are that it will fall further

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 120 രൂപ കുറഞ്ഞ് 11,300 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 90,400 രൂപയിലെത്തി. ഒരു ദിവസം തന്നെ രണ്ടു തവണയാണ് സ്വർണവില കുറഞ്ഞത്. 2025 നവംബറിന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് സ്വർണവില ഇത്രയധികം താഴുന്നത്.

രാജ്യാന്തര വിപണിയിലെ വിലയിടിവും രൂപയുടെ മൂല്യം ശക്തിപ്പെട്ടതുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര തലത്തിൽ ഔൺസിന് 30 ഡോളർ താഴ്ന്ന് 3,532 ഡോളറാണ് നിലവിലെ സ്വർണവില. അമേരിക്കയിൽ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതകൾ ശക്തമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ഇനിയും കുറയുമെന്നാണ് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം 92.46 എന്ന നിലവാരത്തിലേക്ക് മുന്നേറിയതോടെ സ്വർണത്തിന്റെ ഇറക്കുമതി ചെലവ് കുറയുകയും ഇത് വില കുറയാൻ കാരണമാവുകയും ചെയ്തു. രാജ്യാന്തര വില 3,500 ഡോളറിനും താഴേക്ക് പോയാൽ സംസ്ഥാനത്ത് പവൻ വില 85,000 രൂപയിലും താഴെയെത്താൻ സാധ്യതയുണ്ടെന്നും നിരീക്ഷകർ പ്രവചിക്കുന്നു.18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 100 രൂപ കുറഞ്ഞ് 9,245 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളി വില ഗ്രാമിന് 165 രൂപയായി തുടരുന്നു.

Tags