സ്വർണ വിലയിൽ റെക്കോർഡ് കുതിപ്പ് ; പവന് കൂടിയത് 10,200 രൂപ

Gold prices hit record high; 1 ounce rises by Rs 10,200

 കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ റെക്കോർഡ് കുതിപ്പ്. ഗ്രാമിന് 1257രൂപ കൂടി 15, 320 രൂപയും പവന് 10,200 രൂപ വർധിച്ച് 1,23, 120 രൂപയുമായി കുതിച്ചുയർന്നു. സ്വർണ വിലയിലെ ഏറ്റവും ചരിത്ര വർധനവാണിത്.സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചതാണ് വില കുതിച്ചുയരാൻ കാരണമായത്. നിലവിലുണ്ടായിരുന്ന ആറ് ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്.

Gold prices hit record high; 1 ounce rises by Rs 10,200 3

ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. വിദേശനാണ്യ ശേഖരത്തിന്മേലുള്ള സമ്മർദ്ദം കുറക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ അടിയന്തര നീക്കം.10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും അഞ്ച് ശതമാനം കാർഷിക ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സെസും (എ.ഐ.ഡി.സി) ചേർത്താണ് ആകെ നികുതി 15 ശതമാനമായി നിശ്ചയിച്ചിരിക്കുന്നത്. 2024 പകുതിയോടെ കുറച്ചിരുന്ന നികുതി നിരക്കാണ് ഇപ്പോൾ വീണ്ടും ഉയർത്തിയിരിക്കുന്നത്.

gold price

Tags