സ്വർണവിലയിൽ ഇന്ന് തിരിച്ചുകയറ്റം ; പവന് 1,080 രൂപ വർധിച്ചു

Gold price rebounds today; increases by Rs 1,080 per sovereign

 കൊച്ചി : രണ്ടാഴ്ചയായി കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് തിരിച്ചുകയറ്റം. 14 ദിവസത്തെ ഇടവേളക്ക് ശേഷമാണ് വർധന രേഖപ്പെടുത്തുന്നത്. കേരളത്തിൽ 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 135 രൂപ വർധിച്ച് 11,600 രൂപയും പവന് 1,080 രൂപ കൂടി 92,800 രൂപയുമായി.

അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 3,608 ഡോളറിലും ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 92.75 നിലവാരത്തിലുമാണ്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത ഇടിവിനുശേഷമാണ് വിപണി തിരിച്ചുപിടിക്കുന്നത്. അതേസമയം, ഈ വർധനയെ സ്വർണവിപണിയുടെ തിരിച്ചുവരവായി വിലയിരുത്താനാവില്ലെന്നാണ് സ്വർണവ്യാപാരികൾ പറയുന്നത്. തുടർച്ചയായ വിലയിടിവിനുശേഷമുള്ള താൽക്കാലിക തിരുത്തലായാണ് കണക്കാക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ, ഡോളറിന്റെ ശക്തി, അമേരിക്കൻ പലിശനിരക്ക്, രൂപയുടെ വിനിമയ മൂല്യം എന്നിവ വരും ദിവസങ്ങളിൽ സ്വർണവിലയുടെ ഗതി നിർണയിക്കും.

ശനിയാഴ്ച ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,465 രൂപയും പവന് 360 രൂപ കുറഞ്ഞ് 91720 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച വൻ ഇടിവാണ് രേഖപ്പെടുത്തിയത്. പവന് ഒറ്റയടിക്ക് 3760 രൂപ കുറഞ്ഞ് 92,080 രൂപയായിരുന്നു. ഈ വർഷം ജനുവരി 29ന് 1,31,160 രൂപ വരെ വില ഉണ്ടായിരുന്ന സർണത്തിന് 10 മാസം കൊണ്ട് 40000 രൂ​പയോളമാണ് കുറഞ്ഞത്. 

Tags