സ്വർണവില ഉയർന്നു ; പവന് എത്രയെന്ന് അറിയാം

gold price

  കൊച്ചി: സ്വർണവിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ രാവിലെ വർധിച്ച് ഉച്ചക്ക് കുറഞ്ഞ സ്വർണവില ഇന്ന് രാവിലെ വീണ്ടും വർധിച്ചു. പവന് 1280 രൂപ കൂടി 92,800 രൂപയും ഗ്രാമിന് 160 രൂപ കൂടി 11600 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വില ഗ്രാമിന് അഞ്ച് രൂപ കൂടി 170 രൂപയായി.

ഇന്നലെ രാവിലത്തെ വർധനക്ക് പിന്നാലെ ഉച്ചക്ക് ശേഷം സ്വർണ വില ഗ്രാമിന് 100 രൂപ കുറഞ്ഞ് 11,540ഉം പവന് 800 രൂപ കുറഞ്ഞ് 91,520 രൂപയുമായിരുന്നു. രാവിലെ രാവിലെ 1920 രൂപ വർധിച്ചിരുന്നു. ബുധനാഴ്ച വൻ കുറവാണ് സ്വർണത്തിന് ​രേഖപ്പെടുത്തിയത്. മൂന്ന് തവണയായി 3,320 രൂപ പവന് കുറഞ്ഞു.

സർണ വില‍യിലെ ഏറ്റക്കുറച്ചിലുകൾ നിക്ഷേപകരെയും ഉപഭോക്താക്കളെയും കുഴക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ എട്ട് ശതമാനമാണ് വില ഇടിഞ്ഞത്. യു.എസ് പലിശ നിരക്ക്, ഡോളറിൻറെ മൂല്യത്തിലെ മാറ്റം, നിക്ഷേപകരുടെ താൽപ്പര്യം ഇവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

അന്താരാഷ്ട്രവിപണിയിൽ ട്രോയ് ഔൺസിന് 96.23 ഡോളർ കൂടി 3,633.97 ഡോളറാണ് വില. 2.72 ശതമാനമാണ് വർധിച്ചത്. 

Tags