വീണ്ടും വർധിച്ച് സ്വർണവില

Gold prices rise and fall; up by Rs 600, above Rs 1,15,000

 കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 880 രൂപ വർധിച്ച് 1,05,560 രൂപയായി. ഗ്രാമിന് 110 രൂപ വർധിച്ച് 13,195 രൂപയായി. തുടർച്ചയായ രണ്ടാംദിവസമാണ് വില കൂടിയിരിക്കുന്നത്. ഇന്നലെ 1,04,680 രൂപയായിരുന്നു പവൻ വില. 

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം ഒഴിവായതിന് പിന്നാലെ സ്വർണവില കൂടുമെന്നായിരുന്നു കണക്കുകൂട്ടലുകൾ. എന്നാൽ, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്ന സൂചനകൾ സ്വർണവിലയെ വൻതോതിൽ താഴോട്ടിറക്കി. ഈ മാസമാദ്യം പവന് 1,14,560 രൂപയായിരുന്നത് ജൂൺ 25ന് 1,02,760 രൂപയിലേക്ക് താഴ്ന്നിരുന്നു. ലക്ഷത്തിനും താഴേക്ക് വീഴുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് രണ്ട് ദിവസമായി വില വർധിച്ചത്.

ആഗോളവിപണിയിലും സ്വർണവിലയിൽ നേരിയ വർധനവുണ്ടായി. ട്രോയ് ഔൺസിന് 40 ഡോളർ വർധിച്ച് 4071 ഡോളറായി. വെള്ളി വിലയിലും നേരിയ വർധനവുണ്ടായി. 

Tags