സ്വർണവിലയിൽ വീണ്ടും ഇടിവ്
May 1, 2026, 15:02 IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് കുത്തനെ കുറഞ്ഞു. രാവിലെ 280 രൂപയും ഉച്ചക്ക് 1,440 രൂപയുമാണ് പവന് കുറഞ്ഞത്. രണ്ടുതവണയായി 1,720 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 1,10,280 രൂപയും ഗ്രാമിന് 13,785 രൂപയുമായി. രാവിലെ ഗ്രാമിന് 35 രൂപയും ഉച്ചക്ക് 180 രൂപയുമാണ് കുറഞ്ഞത്.
ഇന്നലെ രാവിലെ ഗ്രാമിന് 20 രൂപ കുറഞ്ഞ് 13810 രൂപയും പവന് 160 രൂപ കുറഞ്ഞ് 1,10,480 രൂപയുമായിരുന്നു വില. ഇതിന് പിന്നാലെ വൈകീട്ട് ഗ്രാമിന് 60 രൂപ കൂടി 14000 രൂപയും പവന് 480 രൂപ കൂടി 1,12,000 രൂപയും ആയി. ഇതാണ് ഇന്ന് കുത്തനെ കുറഞ്ഞത്.
ആഗോളവിപണിയിൽ ട്രോയ് ഔൺസിന് 51.09 ഡോളർ കുറഞ്ഞ് 4,565.84 ഡോളറാണ് വില. 1.11 ശതമാനമാണ് കുറഞ്ഞത്. അമേരിക്ക -ഇറാൻ സംഘർഷത്തിലെ അനിശ്ചിതാവസ്ഥയും ഇന്ധനവില വർധനയുമാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്.
.jpg)

