കുതിച്ചുയർന്ന് സ്വർണവില

Gold prices rise again; one gold piece costs Rs 1,07,440

 കോഴിക്കോട്: ഒരാഴ്ചയായി വിലയിടിവ് തുടർന്ന സ്വർണവിപണിയിൽ ഇന്ന് വൻ വർധന. പവന് ഒറ്റയടിക്ക് 2,440 രൂപയും ഗ്രാമിന് 305 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 14,240 രൂപയും പവന് 1,13,920 രൂപയുമായി. വെള്ളിവിലയും വർധിച്ചു. വെള്ളിക്ക് ഗ്രാമിന് അഞ്ചുരൂപ കൂടി 250 രൂപയായി.

10 ദിവസത്തിനിടെ പവന് 8,760 രൂപ കുറഞ്ഞിരുന്നു. ആഗസ്റ്റ് 24ന് 1,20,240 രൂപയിലെത്തിയ സ്വർണ വിപണി ഇന്നലെ 1,11,480 രൂപയിലാണ് ക്ലോസ് ചെയ്തത്. 7.3 ശതമാനമാണ് വില കുറഞ്ഞത്.

ഇന്നലെ പവന് 2,240ഉം ഗ്രാമിന് 280ഉം രൂപയാണ് കുറഞ്ഞത്. ഇറാന് നേ​രെ യു.എസ് ആക്രമണം പുനരാംരംഭിച്ചതും ഇറാൻ തിരിച്ചടിയുമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്. അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത വി​ദേ​ശ​യാ​ത്ര​യും സ്വ​ർ​ണം വാ​ങ്ങ​ലും ഒ​ഴി​വാ​ക്കാൻ പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി ആ​ഹ്വാ​നം ചെ​യ്തത് ഇന്ത്യയിലും വിപണയെ സ്വാധീനിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 68.89 ഡോളർ കൂടി 4,438.16 ഡോളറായി. 

Tags