വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില

Is it harmful to wear the gold jewelry of the dead? Know this...

 കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില വീണ്ടും മുകളിലേക്ക്. ഗ്രാമിന് 50രുപ വർധിച്ച് 14,270 രൂപയായി. പവന് 1,14,160 രൂപയാണ് ഇന്നത്തെ വിപണിവില. പവന് 400രൂപയാണ് ഉയർന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണിത്.

വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകൾക്കൊടുവിൽ കഴിഞ്ഞ ദിവസമായിരുന്നു സ്വർണം തിരിച്ചുകയറിയത്. 1,13,760 രൂപയായിരുന്നു പവൻ വില. ഗ്രാം നിരക്ക് 14,220 രൂപയുമായിരുന്നു.

ആഗസ്റ്റ് ഒന്നിന് 1,05,760 രൂപയിലാണ് പവൻ വില ആരംഭിച്ചത്. ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിലും ഇതേ നിരക്കിൽ മാറ്റമില്ലാതെ തുടർന്നു. എന്നാൽ ആഗസ്റ്റ് നാലിന് വില ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 105,600 രൂപയിലെത്തി.

തുടർന്ന് ശക്തമായ മുന്നേറ്റമാണ് ദൃശ്യമായത്. ആഗസ്റ്റ് അഞ്ചിന് രാവിലെ 1,06,880 രൂപയായിരുന്ന വില ഉച്ചക്ക് ശേഷം 1,07,680 രൂപയായി ഉയർന്നു. ആഗസ്റ്റ് ആറിന് 1,09,800 രൂപയിലും, ആഗസ്റ്റ് ഏഴിന് വൈകുന്നേരത്തോടെ വില 1,10,920 രൂപയിലുമെത്തി. ആഗസ്റ്റ് 8, 9 തീയതികളിൽ 1,11,720 രൂപ എന്ന നിരക്കിലെത്തി. 

Tags