സ്വർണവില വീണ്ടും കുറഞ്ഞു
Updated: Dec 31, 2025, 10:15 IST
കൊച്ചി : തുടർച്ചയായി മൂന്നാം ദിവസവും കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയും പവന് 240 കുറഞ്ഞ് 99,640 രൂപയുമായി. ഇന്നലെ ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമായിരുന്നു.

18 കാരറ്റ് സ്വർണത്തിന് 25 രൂപ കുറഞ്ഞ് 10,240 രൂപയും 14 കാരറ്റിന് 20 കുറഞ്ഞ് 7,975 രൂപയുമായി. വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 243 രൂപയാണ് വില.
tRootC1469263">.jpg)


