ആശ്വാസം ...! സ്വർണ വില ഇന്നും ഇടിഞ്ഞു
Aug 4, 2026, 10:00 IST
കൊച്ചി: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നും സ്വർണവില കുറഞ്ഞു. ഇന്ന് പവന് 160രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. 1,05,600 രൂപയാണ് പവൻ വില. ഗ്രാമിന് 13,200 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 235 രൂപയിൽ തുടരുന്നു.
ശനിയാഴ്ച സ്വർണം ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. 1,05,760 രൂപയായിരുന്നു പവൻ വില. അവധി ദിനമായ ഞായറാഴ്ചയും ഇന്നലെയും ഇതേ വില തുടർന്നു.
വെള്ളിയാഴ്ച ഗ്രാമിന് 25 രൂപ കൂടി 13,255 രൂപയും പവന് 200 രൂപ കൂടി 1,06,040 രൂപയുമായിരുന്നു വില.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 24.26 ഡോളർ കൂടി 4,058.8 ഡോളറായി. 0.60 ശതമാനമാണ് കൂടിയത്.
.jpg)

