സ്വർണ വിലയിൽ വീണ്ടും ഇടിവ്
Nov 28, 2026, 10:31 IST
ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,720 രൂപയും പവന് 93,760 രൂപയുമാണ് വില.
കൊച്ചി: സ്വർണ വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. വൻ ഇടിവുകൾക്ക് ശേഷം തിരിച്ചുകയറിയ സ്വർണവില ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്നലെ ഒരു പവന് 2,640 രൂപ കൂടിയ സ്വർണത്തിന് ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,720 രൂപയും പവന് 93,760 രൂപയുമാണ് വില.ഇന്നലെ രണ്ട് തവണ വിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. രാവിലെ പവന് 1,280 രൂപയും വൈകിട്ട് 1,360 രൂപയുമായിരുന്നു വർധിച്ചത്.
വ്യാഴാഴ്ച രാവിലെ വർധിച്ച വില ഉച്ചയ്ക്ക് കുറഞ്ഞിരുന്നു.യു.എസ് പലിശ നിരക്ക്, ഡോളറിന്റെ മൂല്യത്തിലെ മാറ്റം, നിക്ഷേപകരുടെ താൽപ്പര്യം ഇവയൊക്കെയാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. ഇനിയും വില കുറയുമെന്ന് പ്രതീക്ഷിച്ച് സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് പ്രതീക്ഷ നൽകുന്നതാണ് ഈ വിലയിടിവ്.
.jpg)

