നാലാം ദിനവും സ്വർണവിലയിൽ ഇടിവ്
കൊച്ചി: തുടർച്ചയായി നാലാം ദിവസവും സ്വർണ വില കുത്തനെ കുറഞ്ഞു. 2,920 രൂപയാണ് നാലുദിവസം കൊണ്ട് പവന് കുറഞ്ഞത്. 70 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വിപണനം നടക്കുന്നത്. വെള്ളിവിലയിലും ഇടിവ് രേഖപ്പെടുത്തി.
ഇന്ന് സ്വർണം പവന് 600 രൂപ കുറഞ്ഞ് 1,08,120 രൂപയായി. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. ഇതോടെ 13,515 രൂപയായി ഗ്രാംവില.
ഇന്നലെ പവന് 760 രൂപ കുറഞ്ഞ് 1,08,720 രൂപയും ഗ്രാമിന് 95 രൂപ കുറഞ്ഞ് 13590 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കുറഞ്ഞിരുന്നു. തിങ്കളാഴ്ച രണ്ടുതവണയാണ് വില കുറഞ്ഞത്. രാവിലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു. ഉച്ച തിരിഞ്ഞ് പവന് 960 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒക്ടോബർ 11നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പവന് 1, 11,040 രൂപയായിരുന്നു അന്നത്തെ വില.
അതേസമയം, അന്താരാഷ്ട്രവിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് വൻ തിരിച്ചുവരവ് രേഖപ്പെടുത്തി. 58.30 ഡോളർ കൂടി. 4,145.23 ഡോളറാണ് ഇന്നത്തെ വില. 1.43 ശതമാനമാണ് വർധന.
.jpg)


