സ്വർണ്ണവിലയിൽ ഇടിവ് ; ഇന്നത്തെ നിരക്കറിയാം

gold

 കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മൂന്നാംദിനവും ഇടിവ് തുടരുന്നു. ഇന്ന് നേരിയ കുറവാണ് രേഖപ്പെടുത്തിയത്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 1,04,720 രൂപയും ഗ്രാമിന് 13090 രൂപയുമായി.

18 കാരറ്റിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 10755 രൂപയായി. 86,040 രൂപയാണ് പവൻ വില. കേ​ര​ള​ത്തി​ലെ സ്വ​ർ​ണാ​ഭ​ര​ണ വി​പ​ണി​യി​ൽ 18 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന് ഏ​കീ​കൃ​ത വി​ല ഏർപ്പെടുത്താൻ ഇന്നലെ ചേർന്ന സ്വ​ർ​ണ വ്യാ​പാ​ര സംഘടനകളുടെ ​സം​യു​ക്ത യോ​ഗം തീ​രു​മാ​നി​ച്ചിരുന്നു. 22 കാ​ര​റ്റ്​ സ്വ​ർ​ണ​ത്തി​ന്​ നി​ല​വി​ൽ ഏ​കീ​കൃ​ത വി​ല​യാ​ണ്. 18 കാ​ര​റ്റി​നും വി​ല ഏ​കീ​ക​രി​ക്കു​ന്ന​തി​ന് വ​ള​രെ​ക്കാ​ല​മാ​യി ച​ർ​ച്ച ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. ഇന്നുമുതലാണ് വില ഏകീകരിച്ചത്. എ.​കെ.​ജി.​എ​സ്.​എം.​എ, കെ.​ജി.​എ​സ്.​എം.​എ, കെ.​ജെ.​എ​ഫ്, കെ.​ജി.​എ​സ്.​ഡി.​എ എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ്​ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​ത്.

യോ​ഗ​ത്തി​ൽ ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ബി. ഗോ​വി​ന്ദ​ൻ, കെ. ​സു​രേ​ന്ദ്ര​ൻ, അ​ഡ്വ. എ​സ്. അ​ബ്ദു​ൽ നാ​സ​ർ, എം.​പി. അ​ഹ​മ്മ​ദ്, എ.​കെ. നി​ഷാ​ദ്, ഓ. ​അ​ഷ​ർ, ഷാ​ജു ചി​റ​യ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇന്നലെ 22 കാരറ്റ് പവന് 1,040 രൂപ കുറഞ്ഞിരുന്നു. 1,04, 800 രൂപയായിരുന്നു പവൻ വില. ഗ്രമിന് 13,100രൂപയും. ശനിയാഴ്ച പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായിലെത്തിയിരുന്നു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയുമായിരുന്നു വില.

ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവൻവില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയർന്നിരുന്നു. ഇതിനുശേഷമാണ് ചെറിയ തോതിലുള്ള ഇടിവ് ഉണ്ടായത്.

അതേസമയം അന്താരാഷ്ട്രവിപണിയിൽ നേരിയ വർധനയാണ് ഇന്ന് കാണിക്കുന്നത്. സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 16.77 ഡോളർ കൂടി 4,015.65 ഡോളറായി. 0.42 ശതമാനമാണ് വർധിച്ചത്. 

Tags