സ്വർണവിലയിൽ വീണ്ടും ഇടിവ്
Jul 6, 2026, 11:08 IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് തുടരുന്നു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 13,440 രൂപയും, പവന് 80 രൂപ കുറഞ്ഞ് 1,07,520 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. കഴിഞ്ഞ ശനിയാഴ്ചയും സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമായിരുന്നു കുറഞ്ഞത്.
അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയും അമേരിക്കൻ ഫെഡറൽ റിസർവിന്റെ വരാനിരിക്കുന്ന പണവായ്പാ നയങ്ങളുമാണ് സ്വർണവിലയെ നിർണയിക്കുന്നത്. യു.എസ് തൊഴിൽ റിപ്പോർട്ടുകളിലെ കണക്കുകൾ അത്ര ആശാവഹമല്ലെന്ന വിലയിരുത്തലാണ് വിപണിയിലുള്ളത്. അതിനാൽ, ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യതയില്ലെന്ന നിഗമനമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുതിച്ചുയരാൻ കാരണമായത്.
.jpg)

