കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട : കുന്നമംഗലം സ്വദേശിനി പിടിയിൽ

google news
fh

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 1 കോടി 17 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി. ജിദ്ദയിൽ നിന്ന് എത്തിയ കുന്നമംഗലം സ്വദേശി ഷബ്ന (33) ആണ് 1884 ഗ്രാം സ്വർണ മിശ്രിതവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസ് പിടിയിലായത്.

യുവതി സഞ്ചരിച്ച വാഹനത്തിൽ നിന്നാണ് സ്വര്‍ണ മിശ്രിത മടങ്ങിയ പാക്കറ്റ് കണ്ടെത്തിയത്. വിമാനത്താവളത്തിലെ പരിശോധക്ക് ശേഷം പുറത്തിറങ്ങിയ ഷബ്നയെ രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന സ്വര്‍ണം പിന്നീട് കാറിലേക്ക് മാറ്റുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു .

Tags