കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട; 53ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി
Sun, 19 Mar 2023

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. കസ്റ്റംസ് 53,59,590 രൂപ വില വരുന്ന സ്വർണ്ണം പിടികൂടി. ദോഹയിൽ നിന്നെത്തിയ കാസർകോട് കുമ്പള സ്വദേശി മുഹമ്മദിൽ നിന്നാണ് സ്വർണം പിടികൂടിയത്. 930 ഗ്രാം സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വി. ശിവരാമൻ്റ നേതൃത്വത്തിലായിരുന്നു പരിശോധന.