ഉടമ അറിയാതെ പണയസ്വർണം ഭർത്താവിന് കൈമാറി ; തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ വീട്ടമ്മ

Pledged gold handed over to husband without owner's knowledge; housewife takes action against private financial institution in Thiruvalla.

കുടുംബ വഴക്കിനെ തുടർന്ന് മാസങ്ങളായി ഭർത്താവുമായി അകന്നു കഴിയുന്ന മഞ്ജു 2025 നവംബർ 14ാം തീയതി ആണ് സഹോദരിയിൽ നിന്നും കടമായി വാങ്ങിയ 12.700 ഗ്രാം തൂക്കം വരുന്ന മാല മകളുടെ പഠന ആവശ്യത്തിനും സ്വകാര്യ ആവശ്യത്തിനുമായി ഒരു ലക്ഷത്തി 1500 രൂപയ്ക്ക് പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ചത്.

 പത്തനംതിട്ട : തിരുവല്ലയിൽ സ്വകാര്യ ബാങ്കിൽ പണയം വെച്ച സ്വർണ്ണം ഉടമ അറിയാതെ മറ്റൊരാൾക്ക് നൽകിയെന്ന ആരോപണവുമായി വീട്ടമ്മ. തിരുവല്ല പാലിയേക്കര വി കെ മഞ്ജു ആണ് ചെങ്ങന്നൂർ ആസ്ഥാനമായി തിരുവല്ല മാർക്കറ്റ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനമായ കണ്ണാട്ട് നിധി ലിമിറ്റഡിന് എതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. 

കുടുംബ വഴക്കിനെ തുടർന്ന് മാസങ്ങളായി ഭർത്താവുമായി അകന്നു കഴിയുന്ന മഞ്ജു 2025 നവംബർ 14ാം തീയതി ആണ് സഹോദരിയിൽ നിന്നും കടമായി വാങ്ങിയ 12.700 ഗ്രാം തൂക്കം വരുന്ന മാല മകളുടെ പഠന ആവശ്യത്തിനും സ്വകാര്യ ആവശ്യത്തിനുമായി ഒരു ലക്ഷത്തി 1500 രൂപയ്ക്ക് പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ചത്. പണയം വെച്ച സ്വർണ്ണം ആറുമാസം മുമ്പ് തിരികെ എടുക്കാനായി പണയ റസീപ്റ്റുമായി ബാങ്കിൽ എത്തിയപ്പോഴാണ് പണയ സ്വർണം താനും കുടുംബവുമായി അകന്നു കഴിയുന്ന ഭർത്താവ് സുനിൽ  കൈപ്പറ്റിയ വിവരം അറിയുന്നത്. തുടർന്ന് തിരുവല്ല സിഐയ്ക്ക് പരാതി നൽകി. നടപടി ഇല്ലാതായതോടെ തിരുവല്ല ഡിവൈഎസ്പി ക്കും മഞ്ജു പരാതി നൽകി. 

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷനിൽ എത്തിയ സുനിൽ ഒരു മാസത്തിനകം പണയ സ്വർണം തിരികെ നൽകാമെന്ന ഉറപ്പ് എഴുതി നൽകി. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും നടപടി ഇല്ലാതായതോടെ ജില്ലാ പോലീസ് മേധാവിക്കും ലീഗൽ സർവീസ് കമ്മറ്റിക്കും മഞ്ജു പരാതി നൽകി. ഭർത്താവ് സുനിലുമായി അകന്ന ശേഷം മാതാപിതാക്കൾക്കൊപ്പം വള്ളംകുളത്തെ വീട്ടിലാണ് മഞ്ജുവും മക്കളും താമസിക്കുന്നത്. ബിഎസ് സി നേഴ്സിങ്ങിന് പഠിക്കുന്ന മകളുടെയും പ്ലസ് ടു വിദ്യാർത്ഥിയായ മകന്റെയും പഠനച്ചെലവിനും ജീവിതച്ചെലവിനുമായി എം സി റോഡിലെ കുറ്റൂരിൽ ബജിക്കട നടത്തുകയാണ് മഞ്ജു. അതേസമയം റെസിപ്റ്റ് നഷ്ടപ്പെട്ടതായി കാട്ടി എഴുതി നൽകിയതിനു ശേഷമാണ് മഞ്ജുവിന്റെ ഭർത്താവ് സുനിൽ പണയ സ്വർണം കൈമാറിയത് എന്നും ഇതിൻറെ രേഖകൾ കൈവശമുള്ളതായും ബാങ്ക് അധികൃതർ പറഞ്ഞു.

Tags